താമരശ്ശേരി ● ക്രിസ്മസ് അവധിക്കാലത്ത് വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ തിരക്കു കാരണം ചുരത്തിൽ മണിക്കൂറുകൾ നീണ്ട വാഹനക്കുരുക്ക്. ഞായറാഴ്ച വൈകിട്ട് ചുരം ഇറങ്ങാൻ എത്തിയ വാഹനങ്ങളുടെ നിര പഴയ വൈത്തിരി വരെ എത്തിയിരുന്നു. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ചുരത്തിലേക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് വരിമാറി കയറുന്ന വാഹനങ്ങളാണ് പലപ്പോഴും ഗതാഗതക്കുരുകൾക്ക് കാരണമാകുന്നത്. അടിവാരം മുതൽ ലക്കിടി വരെ 10 കിലോമീറ്റർ ചുരം കയറിയെത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്.
തിരക്ക് പരിഗണിച്ച് ചുരത്തില ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾ രാവിലെ ചുരത്തിലൂടെ കടത്തി വിടുന്നില്ല. എല്ലാ വളവുകളിലും പോലീസിന് വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കൃത്യമായ ഗതാഗത നിയമങ്ങൾ പാലിക്കണം. വയനാട്ടിൽ നിന്ന് ആശുപത്രി, വിമാനത്താവളം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർ യാത്രാ ദൈർഘ്യം പരിഗണിച്ച് നേരത്തെ ഇറങ്ങണമെന്നും വെള്ളവും ഭക്ഷണവും കയ്യിൽ കരുതണം എന്നും ചുരം സംരക്ഷണ സമിതിയും പോലീസും നിർദ്ദേശിച്ചു.
ചുരം കയറി എത്തിയാലും പലയിടങ്ങളിലും കുരുക്ക് ഉണ്ടാകുന്നുണ്ട്. ബത്തേരി, കൽപ്പറ്റ, മീനങ്ങാടി, വൈത്തിരി, തളിപ്പുഴ, ലക്കിടി ടൗണുകളിൽ വലിയ തിരക്കാണ്. മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്നും മറുവശത്ത് മൈസൂർ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നുമാണ് വയനാടൻ കുളിരു തേടി സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
താമരശ്ശേരിയുടെ സമഗ്രമായ വാർത്തകളും വിശേഷങ്ങളും ഇനി നിങ്ങളുടെ വിരൽതുമ്പിൽ
==========================
🪩 കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക👇:
https://chat.whatsapp.com/LT71YSz9zcXGOYvx0FB2nN
👍ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക:
https://www.facebook.com/koyappadesham?mibextid=ZbWKwL
🔊ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യാൻ:
https://www.instagram.com/thamarassery_times?igsh=MTFiMTdnN3RjdTBjeQ==
📱വാര്‍ത്തകളും പരസ്യങ്ങളും അയക്കാന്‍:
https://wa.me/919946678149
Post a Comment