ഈങ്ങാപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

താമരശ്ശേരി ● ഈങ്ങാപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം.താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനാണ് തീപിടിച്ചത്. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ആണ് തീയണച്ചത്.

ഇന്ന് രാവിലെ ആറോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.ഓഫീസ് ഉള്‍പ്പെടുന്ന മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു.സ്ഥാപനം രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. ഓഫീസിലും പ്ലാന്റിലുമായി 75 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.ഇവര്‍ പുറത്തായിരുന്നു താമസം.തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


Post a Comment

Previous Post Next Post