എലോക്കര തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം; അപകടകാരണം റോഡരികിൽ യുവാക്കളുടെ ന്യൂ ഇയർ ആഘോഷമെന്ന്



പുതുപ്പാടി ● താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തത്തിന് കാരണം യുവാക്കളുടെ ന്യൂ ഇയർ ആഘോഷം. നിലത്തു നിന്നും
മാനത്ത് നിന്നും പൊട്ടുന്ന നിരവധി പടക്കങ്ങൾ രാത്രി 12 മണി മുതൽ മൂന്നു മണി വരെ ഒരു സംഘം റോഡരികിൽ നിന്നും പൊട്ടിച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇതിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്തുണ്ട്. 

അപകടത്തിൽ പ്ലാൻറും കെട്ടിടവും വാഹനങ്ങളും യന്ത്രസാമഗ്രികളും പൂർണമായി കത്തിനശിച്ചിരുന്നു. മുക്കം, നരിക്കുനി,കോഴിക്കോട്, വെളളിമാട്കുകുന്ന് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി 6 മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. 3.30 ഓടെയാണ് തീ പടർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. MRM Ecco solutions Pvt Ltd എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Post a Comment

Previous Post Next Post