ഓമശ്ശേരിയിൽ ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിനെ ദാരുണാന്ത്യം


ഓമശ്ശേരി ● ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽ പൊലിച്ചാലിൽ കെജിഎം ഷോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഓമശേരി മങ്ങാട് ടി.വി.എസ് ഷോറൂമിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. അപകടം സംഭവിച്ചയുടനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ്: കെ.സി ആലിഹാജി.
മാതാവ്: സൈനബ.
സഹോദരങ്ങൾ: സിറാജ്, നിസാർ, സിനാൻ, സാക്കിറ, നസീറ. ചോലക്കൽ ജുമാ മസ്ജിദിൽ ഖബറടക്കി.

Post a Comment

Previous Post Next Post