മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

താമരശ്ശേരി  പുല്ലാഞ്ഞിമേടിൽ ടി. എം. അബ്ദുറഹിമാൻ മാസ്റ്റർ മെമ്മോറിയൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താനിക്കാക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അഡ്വ. ഷമീം അബ്ദുറഹിമാൻ ടി. എം. സ്വാഗതം പറഞ്ഞു. എ. കെ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വി. കെ. തങ്കച്ചൻ, ടി. കെ. സുഹൈൽ, ബിജു വച്ചാലിൽ, പി ടി അബ്ദുൽ അസീസ് , അഭിജിത് ബാബു, റിയാസ്, ബ്രിജില സുനീഷ്, പി കെ സുകുമാരൻ, റഫീഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീജിൻ കുമാർ നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈക്ലിംഗ് താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ടി. എം. അബ്ദുറഹിമാൻ മാസ്റ്ററുടെ സൈക്ലിംഗ് രംഗത്തെ സംഭാവനകൾ അനുസ്മരിച്ചുകൊണ്ടാണ് ഈ മെമ്മോറിയൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post