താമരശ്ശേരി ടൗണിൽ പട്ടാപ്പകൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി; പരിഭ്രാന്തരായി നാട്ടുകാർ

ചുങ്കം ● താമരശ്ശേരി ടൗണിൽ പട്ടാപ്പകൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി, പരിഭ്രാന്തരായി നാട്ടുകാർ. ദേശീയ പാതയോരത്ത് താമരശ്ശേരി പോസ്റ്റാഫീസിനു സമീപം പ്രവർത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കാട്ടുപന്നി ഓടിക്കയറിയത്. കടക്കകത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകൾ അടക്കമുള്ളവർ പരിഭ്രാന്തരായി ഓടി.

നാട്ടുകാർ ഏറെ പണിപ്പെട്ട് പുറത്ത് ചാടിച്ചെങ്കിലും ഓടുമ്പോൾ ഒരു സ്വകാര്യ ബസ്സിലും, കാറിലും, നിർത്തിയിട്ട ഒരു സ്കൂട്ടറിലും ഇടിച്ച് സമീപത്തെ ഉല്ലാസ് നഗർ റോഡിലൂടെ ഓടി രക്ഷപ്പെട്ടു.
മലയോര പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി വരികയാണ്, പകൽ സമയത്ത് പട്ടണങ്ങളിൽ പോലും ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലേക്കാണ് മാറുന്നത്.


 

Post a Comment

Previous Post Next Post