മർകസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

കോഴിക്കോട് ● കൈതപ്പൊയിൽ നോളജ് സിറ്റിയിലെ മർകസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്തെ ഏക യൂനാനി മെഡിക്കൽ കോളേജ് ആണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ എ പി സുന്നി വിഭാഗത്തെ കൂടെനിർത്താൻ ഉള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം സർക്കാരാണ് ഇനി നൽകേണ്ടിവരിക. ഇത് സാമ്പത്തികമായി സർക്കാരിന് വലിയ ബാധ്യത ഉണ്ടാക്കുന്നതാണ്. 



Post a Comment

Previous Post Next Post