താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

അടിവാരം ● താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് സാരമായ പരിക്ക്. കൊയിലാണ്ടി സ്വദേശി കുമാരൻ ആണ് മരിച്ചത്. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ കാർ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നിലയും ഗുരുതരമാണ്.

പിക്കപ്പ് ലോറി കാറിലും സൈഡ് കൈവരിയിലുമിടിച്ചു മറിയുകയായിരുന്നു.
മരിച്ച കുമാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post