താമരശ്ശേരി: അടിവാരത്ത് യുവാവിന് വെട്ടേറ്റു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വയറിനോടും, പുറത്തോടും ചേർന്ന ഭാഗത്ത് ആഴത്തിൽ മുറിവേറ്റ അടിവാരം പറക്കടവ് ഫസൽ മുഹമ്മദ് (23) നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് വെട്ടി പരുക്കേൽപ്പിച്ചത്. എന്നാണ് വിവരം. മുൻവൈര്യാഗ്യമാണ് ആക്രമത്തിന് കാരണം. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്യും.
അടിവാരത്ത് യുവാവിന് വെട്ടേറ്റു; സംഭവം ഇന്ന് പുലർച്ചെ
0
Tags
THAMARASSERY
Post a Comment