മാരക മയക്കുമരുന്നുമായി ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ ● ബം​​ഗ​​ളൂ​​രു​​വി​​ൽ​​ നി​​ന്നു മാ​​ര​​ക മയക്കു​​മ​​രു​​ന്നു​​ക​​ൾ കൊ​​ണ്ടു​​വ​​ന്ന് കേ​​ര​​ള​​ത്തി​​ലെ ഏ​​ജ​​ന്‍റു​​മാ​​ർ​​ക്ക് എ​​ത്തി​​ച്ചു ന​​ല്കു​​ന്ന ​​​ദമ്പതികൾ ക​​ണ്ണൂ​​രി​​ൽ പി​​ടി​​യി​​ൽ.
ബം​​ഗ്ലൂ​​രു​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന ത​​യ്യി​​ൽ കൊയി​​ലാ​​ണ്ടി ഹൗ​​സി​​ൽ രാ​​ഹു​​ൽ എ​​ന്ന ഷാഹു​​ൽ ഹ​​മീ​​ദ്, ഭാ​​ര്യ കു​​റ്റ്യാ​​ടി സ്വ​​ദേ​​ശി​​നി കക്കോ​​ട്ട് ചാ​​ലി​​ൽ വീ​​ട്ടി​​ൽ ന​​ജീ​​മ എ​​ന്നി​​വ​​രെ​​യാ​​ണു ക​​ണ്ണൂ​​ർ സി​​റ്റി പോ​​ലീ​​സും ഡാ​​ൻ​​സാ​​ഫ് ടീമും ​​ചേ​​ർ​​ന്ന് പി​​ടി​​കൂ​​ടു​​ന്ന​​ത്.

സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​ക്കു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നത്തി​​ൽ നാ​​ർ​​ക്കോ​​ട്ടി​​ക്ക് എ​​സി​​പി പി. ​​രാ​​ജേ​​ഷി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം ക​​ണ്ണൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് പോ​​ലീ​​സ് ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ഇ​​രു​​വ​​രും വ​​ല​​യി​​ലാ​​കു​​ന്ന​​ത്. ഇ​​വ​​രി​​ൽ​​ നിന്നും 70.6 ഗ്രാം ​​എം​​ഡി​​എം​​എ​​യും പി​​ടി​​ച്ചെ​​ടു​​ത്തു.

Post a Comment

Previous Post Next Post