പൂനൂർ കോളിക്കൽ റോഡിൽ നിറയെ യാത്രക്കാരുള്ള സ്വകാര്യബസ് വെള്ളക്കെട്ടിൽ കുടുങ്ങി: ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി

പൂനൂർ ●  നിറയെ യാത്രക്കാരുമായി പോയ സ്വകാര്യബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ - കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് യാത്രക്കിടെ വെള്ളത്തിൽ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയൊടെയാണ് സംഭവം.സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. വലിയൊരു ദുരന്തത്തിൽ നിന്നാണ് ഭാഗ്യം കൊണ്ട് മാത്രം നാല്പതോളം വരുന്ന യാത്രക്കാർ രക്ഷപ്പെട്ടത്. ഈ ഭാഗത്ത് റോഡ് പുഴയോ തമ്മിൽ വേർതിരിച്ച് അറിയാൻ ആവാത്ത വിധം വെള്ളം കരകവിഞ്ഞ് എത്തിയിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചും മുന്നോട്ടു പോയ ഡ്രൈവറാണ് അപകടത്തിന് ഉത്തരവാദിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post