പെരുമ്പളളിയിൽ കാട്ടുപന്നിയിടിച്ചു ഓട്ടോറിക്ഷ മറിഞ്ഞു; അഞ്ച് പേർക്ക് പരുക്ക്

താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അമ്പായത്തോട് നിവാസികളായ 5 പേർക്ക് പരുക്കേറ്റു. മിച്ചഭൂമി സ്വദേശികളായ അഖിൽ (32), രാജു ( 57), ശ്രീഷ്മ (27),അംബിക (55), നിഹാര (8 മാസം). എന്നിവർക്കാണ് പരുക്കേറ്റ ത്.ഇന്നലെ രാത്രി 10 ഓടെ അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോക്ക് മുന്നിലാണ് കാട്ടുപന്നി ചാടിയത്. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post